കൊല്ലത്ത് സദാചാര ഗുണ്ടായിസം, വീട്ടമ്മയെ വിവസ്ത്രയാക്കി മരത്തില്‍ കെട്ടിയിട്ടു

കൊല്ലം ചിതറയില്‍ സദാചാര ഗുണ്ടായിസം. വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും സംഘം മര്‍ദ്ദിച്ചു. വീട്ടമ്മയെ രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട സംഘം വീട്ടമ്മയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ജൂണ്‍ 12നാണ് സംഭവം നടന്നത്. നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം ഇവരെ മോചിപ്പിച്ചത്.
മനുഷ്യവകാശ കമ്മീഷനും, വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടും അക്രമികള്‍ക്കെതിരെ പരാതി എടുത്തില്ലെന്ന് വീട്ടമ്മ പരാതിപ്പെടുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here