ബീച്ചിലെത്തിയ യുവതീ യുവാക്കളുടെ അരികില്‍ ചൂലുമായി വനിതാ പ്രവര്‍ത്തകര്‍; കോഴിക്കോട് ബിജെപിയുടെ സദാചാര പൊലീസിംഗ്

കോഴിക്കോട് കോന്നാട് ബീച്ചില്‍ യുവതി, യുവാക്കളെ ചൂലുകൊണ്ടടിയ്ക്കുമെന്ന ഭീഷണിയുമായി ബിജെപിയുടെ വനിതാ പ്രവര്‍ത്തകര്‍. ബിജെപി വെസ്റ്റ് ഹില്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധത്തിന്റെ പേരിലുള്ള അതിക്രമം. (BJP women activists moral policing at Kozhikode beach)
ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. കോന്നാട് ബീച്ച് ലഹരിസംഘങ്ങളുടെ പിടിയിലാണെന്നും അതിനെതിരെ ബോധവത്കരണമാണ് ഉദ്ദേശിച്ചതുമെന്നാണ് സംഭവത്തില്‍ ബിജെപി വനിതാ നേതാക്കളുടെ വിശദീകരണം. എന്നാല്‍ ചൂലുമായെത്തിയ വനിതാ പ്രവര്‍ത്തകര്‍ വൈകീട്ട് ബീച്ചിലെത്തിയ യുവതി, യുവാക്കളുടെ അടുത്തെത്തുകയും സദാചാര പൊലീസ് ചമയുകയുമായിരുന്നു.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
ബീച്ചില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളോട് ബീച്ചില്‍ നിന്ന് പോകാന്‍ ബീജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ചൂല് ഉയര്‍ത്തിക്കാട്ടി ഉടന്‍ ഇവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ അതിനെ ചോദ്യം ചെയ്തു. ഇവരെ ബിജെപി വനിതാ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ഇനി ഇങ്ങോട്ട് വന്നാല്‍ ചൂലുകൊണ്ട് അടിച്ചോടിക്കുമെന്ന് പറയുകയും ചെയ്തു. നാളെയും സമാനരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ബിജെപി വനിതാ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
Story Highlights: BJP women activists moral policing at Kozhikode beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here