കൊതിയൂറും ഇറച്ചി പത്തിരി

irachi pathiri simple recipe

ഇറച്ചി പത്തിരി എന്ന് കേട്ടാലെ നാവിൽ വെള്ളമൂറും. കടകളിൽ നിന്നാണ് ഇറച്ചി പത്തിരി ലഭ്യമാകാറുള്ളു. എന്നാൽ ഇറച്ചി പത്തിരി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. മൂന്ന് ഘട്ടമായാണ് ഇറച്ചി പത്തിരി തയ്യാറാക്കുന്നത്. ആദ്യം ഫില്ലിങ്ങ്, പിന്നെ പത്തിരി, ശേഷം ഇറച്ചി പത്തിരി. ഇറച്ചി പത്തിരിക്കായി കോഴി, ബീഫ്, മട്ടൻ, മീൻ തുടങ്ങി ഇഷ്ടമുള്ള എന്തും ഉപയോഗിക്കാം.

ചേരുവകൾ

ഇറച്ചി – 250 ഗ്രാം
സവാള- 3 എണ്ണം
ഇഞ്ചി -1 കഷണം
ഇറച്ചി മസാല -1 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 5 അല്ലി
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 നുള്ള്
കുരുമുളക്‌പൊടി – 1 ടീസ്പൂൺ
ഗോതമ്പ്‌പൊടി – 1/2 കപ്പ്
മൈദ- 250 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒന്നാം ഘട്ടം – ഫില്ലിങ്ങ് :

ഇറച്ചി വേവിച്ച് പൊടിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കിയതിന് ശേഷം ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. യോജിപ്പിച്ചതിന് ശേഷം പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും മസാലയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

രണ്ടാം ഘട്ടം- പത്തിരി :

മൈദയും ഗോതമ്പ്‌പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ അളവിൽ കുഴച്ചെടുക്കുക. ഒരേ വലിപ്പത്തിലുള്ള നേരിയ പൂരികളായി പരത്തിയെടുക്കുക.

മൂന്നാം ഘട്ടം :

ഒരു പൂരിയുടെ നടുവിൽ ചിക്കൻവെച്ച് മറ്റൊരു പൂരികെണ്ട് അടച്ച രണ്ട് പൂരികളും നമ്മിൽ വെള്ളം ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഇങ്ങനെ എല്ലാ പൂരിയും തയ്യാറാക്കിയതിന് ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക.

irachi pathiri simple recipe

Loading...
Top