സഖ്യരാജ്യങ്ങളുടെ ഉപാധികൾ അപ്രായോഗികമെന്ന് ഖത്തർ

സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ട് വെച്ച 13 ഇന ഉപാധികൾ യുക്തിരഹിതവും അപ്രായോഗികവുമെന്ന് ഖത്തർ. ഈ ഉപാധികൾ ഖത്തറിന്റെ പരമാധികാരത്തെയും വിദേശ നയത്തെയും പരിമിതപ്പെടുത്തുന്നതാണെന്നും ഖത്തർ വക്താവ് അറിയിച്ചു.
അൽജസീറ ചാനൽ നിരോധിക്കുക, ഇറാനുമായുളള ബന്ധം കുറയ്ക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മുന്നോട്ട വച്ച 13 ഇന ഉപാധികൾ.
ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ മറുപടി അറിയിക്കണമെന്നും രാജ്യങ്ങൾ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം സമവായത്തിനുള്ള അവസരം നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് മൂന്നാഴ്ചട മുമ്പാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അറബ് രാജ്യങ്ങൾ വിഛേദിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here