കേരളത്തിന്റെ കടബാധ്യത 1.82ലക്ഷം കോടിയെന്ന് ആര്‍ബിഐ

കേരളത്തിന്റെ മൊത്തം കടബാധ്യത 1.82ലക്ഷം കോടിയാണെന്ന് റിസര്‍വ് ബാങ്ക്.
സംസ്ഥാനങ്ങളുടെ സാമ്പത്തിക, സാമൂഹിക സ്ഥിതി വിശകലനം ചെയ്ത് ആര്.ബി.ഐ. പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് കടബാധ്യതയുടെ കണക്ക് പുറത്ത് വന്നത്. ഇന്നലെയാണ് ആര്‍ബിഐ ഈ വിവരം പുറത്ത് വിട്ടത്. രാജ്യത്തിന്റെ മൊത്തം കടബാധ്യത 36,01,300 കോടി രൂപയാണ്.
സംസ്ഥാനങ്ങളുടെ ധനക്കമ്മി 2016-ല്‍ 4.93 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത് 1991-ല്‍ 18,790 കോടി രൂപയായിരുന്നു. കടത്തിന്റെ കാര്യത്തില്‍ കേരളത്തിന് എട്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനം ഉത്തര്‍ പ്രദേശിനാണ്. 4.58 ലക്ഷം കോടിയാണ് ഉത്തര്‍ പ്രദേശിന്റെ മൊത്തം കടബാധ്യത.
കേരളത്തിന്റെ കടബാധ്യത 1991 മാര്‍ച്ചില്‍ 4,983 കോടി രൂപ മാത്രമായിരുന്നുവെന്ന് ആര്.ബി.ഐ.യുടെ പട്ടികയിലുണ്ട്. നിലവിലുള്ള ബാധ്യതയായ 1,82,310 കോടി രൂപയില്‍ 1,19,220 കോടി ആഭ്യന്തര കടവും 8,860 കോടി രൂപ കേന്ദ്ര വായ്പയുമാണ്.1991 മാര്‍ച്ചില്‍ കേരളത്തിന്റെ കടബാധ്യത 4,983 കോടി രൂപയായിരുന്നു.
കേരളത്തിന്റെ ധനക്കമ്മി 1990-91 സാമ്പത്തിക വര്‍ഷം 800 കോടി രൂപയും 2010-11 ല്‍ 7730 കോടി രൂപയും ആയിരുന്നു. ഇതാണ് 2015-16 കാലയളവില്‍ 17720 കോടി രൂപയായി ഉയര്‍ന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here