ജിഎസ്ടി; സ്റ്റോക്ക് എടുക്കാതെ മൊത്ത വിതരണക്കാർ

ജൂലൈ 1 മുതൽ ചരക്ക് സേവന നികുതി (ജിഎസ്ടി)നടപ്പാക്കുന്നതോടെ ലാഭത്തെ ബാധിക്കുമെന്ന് കരുതി സ്റ്റോക്ക് എടുക്കുന്നത് മൊത്ത വിതരണക്കാർ നിർത്തി.
ജിഎസ്ടി നടപ്പിലാക്കുന്നതോടെ വിവിധ ഉത്പന്നങ്ങളുടെ നികുതി നിരക്കിൽ വ്യതിയാനമുണ്ടാകുമെന്നതിനാലാണ് സ്റ്റോക്ക് എടുക്കുന്നത് നിർത്തിയിരിക്കുന്നത്.
നിലവിലുള്ള എംആർപിയിൽനിന്ന് ഉത്പന്നങ്ങളുടെ വിലയക്ക് ജൂലൈ 1 മുതൽ വ്യത്യാസം വരും. ഇതോടെ രണ്ട് എംആർപിയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പ്രയാസമാകുമെന്ന് വ്യാപാരികൾ.
സ്റ്റോക്ക് എടുത്താൽ വിറ്റഴിക്കാൻ കഴിയാത്ത ഉത്പന്നങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച വ്യക്തത വേണമെന്നാണ് റീട്ടെയിൽ സ്ഥാപന ഉടമകൾ ആവശ്യപ്പെടുന്നത്.
ജിഎസ്ടി നടപ്പിലാക്കുന്നതോടെ സോപ്പുപൊടി, ഷാംപു, സൗന്ദര്യ വർധക വസ്തുക്കൾ, ചോക്ലേറ്റ് എന്നിവയ്ക്ക് 28 ശതമാനമായി വർധിക്കും. സോഫ്റ്റ് ഡ്രിങ്ക്സിന്റെ നികുതി 40 ശതമാനം വർധിക്കും.
അതേസമയം കുക്കീസ്, ടൂത്ത്പേസ്റ്റ്, സോപ്പ്, ഹെയർ ഓയിൽ എന്നിവയുടെ നികുതി 18 ശതമാനം കുറയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here