സർവീസ് തുടങ്ങി ആദ്യ ഞായർ; മെട്രോ നേടിയത് റെക്കോർഡ് കളക്ഷൻ

കൊച്ചി മെട്രോ സർവീസ് തുടങ്ങിയിട്ട് ആദ്യത്തെ ഞായറാഴ്ചയിരുന്നു ഇന്നലെ. തിരക്ക് മുൻ കൂട്ടി കണ്ട് അധിക ട്രെയിനും സർവീസുകളും സജ്ജീകരിച്ച മെട്രോയ്ക്ക് ഇത് അഭിമാന നിമിഷം. കാരണം ഇന്നലെ ഒറ്റ ദിനം മെട്രോ നേടിയത് 33ലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാൽ 3330148രൂപ !!
കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലെ കൂടുതല്‍ സര്‍വീസാണ് മെട്രോ അധികൃതര്‍ ഒരുക്കിയത്. സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സർവീസ് രണ്ട് മണിക്കൂർ വൈകിയാണ് ഇന്നലെ സർവീസ് തുടങ്ങിയതെങ്കിലും സർവീസുകൾ തമ്മിലുള്ള ഇടവേള രണ്ട് മിനിട്ട് കുറയ്ക്കുകയും ഒപ്പം എട്ട് ട്രെയിനുകൾ സർവീസ് നടത്തുകയുമായിരുന്നു. എട്ട് ട്രെയിനുകള്‍ ഏഴ് മിനിട്ട് ഇടവേളകളിലാണ് ഇന്നലെ സർവീസ് നടത്തിയത്.
നിലവില്‍ ആറ് ട്രെയിനുകള്‍ ഒമ്പത് മിനിട്ട് ഇടവേളയില്‍ 219ട്രിപ്പുകളാണ് നടത്തി വന്നിരുന്നത്. പൊതു അവധിയായതിനാൽ ഇന്നും കൂടുതൽ യാത്രക്കാരെയാണ് മെട്രോ പ്രതീക്ഷിക്കുന്നത്.
kochi metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here