നടൻ രവി തേജയുടെ സഹോദരൻ കാറപകടത്തിൽ കൊല്ലപ്പെട്ടു

നടൻ രവി തേജയുടെ സഹോദരൻ കാറപകടത്തിൽ കൊല്ലപ്പെട്ടു. എന്നാൽ മരിച്ച സഹോദരന്റെ മൃതദേഹം പോലും കാണാൻ രവി തേജ എത്താഞ്ഞത് ചർച്ചയാവുകയാണ്. ശനിയാഴ്ച രാത്രിയാണ് താരത്തിന്റെ സഹോദരൻ ഭരത് അന്തരിച്ചത്. ഹൈദ്രാബാദിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. നിർത്തിയിട്ട ട്രക്കിൽ ഭരതിന്റെ നിയന്ത്രണം വിട്ട കാർ ഇടിയ്ക്കുകയായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് മയക്കു മരുന്ന് കേസിൽ അറസ്റ്റിലായിരുന്നു ഭരത്.
രവി തേജയോ കുടുംബാംഗങ്ങളോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയില്ല. എന്നാൽ മരണം രവി തേജയെ മാനസികമായി തളർത്തിയെന്നും ഇക്കാരണം കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാഞ്ഞതെന്നുമാണ് മറ്റൊരു സഹോദരനായ രഘു പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here