ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത് ഇങ്ങനെ

ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. ജൂലൈ ഒന്നിന് മുമ്പ് ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കണം.
എന്നാൽ എങ്ങനെയാണ് ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഏതാനും നിമിഷങ്ങൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ആധാറും പാനും ലിങ്ക് ചെയ്യാവുന്നതാണ്.
ആധാർ കാർഡ് നിർബന്ധമാക്കി ആദായ നികുതി നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തും. സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും ഒന്നിലധികം പാൻകാർഡുകൾ എടുക്കുന്നത് തടയാനും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. ജൂലൈ ഒന്നിന് മുമ്പ് ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കാനാണ് സർക്കാറിന്റെ പദ്ധതി.
ആധാറും പാൻകാർഡും ബന്ധിപ്പിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
how to link aadhar and pancard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here