മൂന്നാർ ഉന്നത തല യോഗം; സിപിഐ പങ്കെടുക്കില്ല

മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേർത്ത യോഗത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പങ്കെടുക്കില്ല. യോഗത്തെ കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
റവന്യു മന്ത്രി പങ്കെടുക്കാത്ത യോഗത്തിൽ എന്ത് തീരുമാനിക്കാനാണെന്നും കാനം ചോദിച്ചു. പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ചേ മൂന്നാറിൽ പ്രവർത്തിക്കാനാകൂ. മറിച്ച് എന്തെങ്കിലും സംഭവിച്ചാൽ കോടതിയിൽ ചോദ്യം ചെയ്യേണ്ടതായി വരുമെന്നും കാനം പറഞ്ഞു.
സബ്കലക്ടറെ മാറ്റണമെന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്ന് കോടിയേരി
സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന സിപിഎമ്മിന് അഭിപ്രായമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സിപിഎം ആവശ്യപ്പെട്ടിരുന്നെങ്കിൽ സബ്കലക്ടറെ സർക്കാർ മാറ്റുമായിരുന്നു. സിപിഐ പരാതി അറിയിച്ചിട്ടില്ല. പരാതി അറിയിച്ചാൽ അത് എൽഡിഎഫ് ചർച്ച ചെയ്യുമെന്നും കേടിയേരി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here