വത്തിക്കാൻ പുരോഹിതനെതിരെ പീഡന കേസ്

വത്തിക്കാനിലെ കത്തോലിക്ക പരോഹിതനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. കർദിനാൾ ജോർജ് പെല്ലിനെതിരെ ആസ്‌ട്രേലിയൻ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഒന്നിലേറെ പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്ന് വിക്‌ടോറിയ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഷെയ്ൻ പാറ്റൻ പറഞ്ഞു. എന്നാൽ കർദിനാൾ പെൽ ആരോപണം നിഷേധിച്ചു.
റോമിൽ കഴിയുന്ന വത്തിക്കാൻ ട്രഷററാണ് കർദിനാൾ ജോർജ് പെല്ലി. അദ്ദേഹം ജൂലൈ 18ന് മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. ആസ്‌ത്രേലിയയിലെ കത്തോലിക്കൻ പ്രതിനിധികൾ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
rape case against vatican priest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here