കൊടുങ്ങല്ലൂർ കള്ളനോട്ട് കേസ്; വിതരണം ചെയ്തത് തൃശ്ശൂരിൽ നിന്നെന്ന് പോലീസ്

കൊടുങ്ങല്ലൂർ കള്ളനോട്ട് കേസിൽ പ്രതികൾ കള്ളനോട്ട് വിതരണം ചെയ്തത് തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയിൽ നിന്നെന്ന് പോലീസ് കണ്ടെത്തൽ. 50 രൂപയുടെ ഒരു നോട്ട് പോലീസ് കണ്ടെടുത്തു. ലോട്ടറി ടിക്കറ്റ് വാങ്ങാൻ ഉപയോഗിച്ച നോട്ടാണ് കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച്ചയാണ് കള്ളനോട്ട് കേസിൽ യുവമോർച്ച പ്രവർത്തകർ പിടിയിലായത്. കള്ളനോട്ട് ഉപയോഗിച്ച് ഇവർ ലോട്ടറി ടിക്കറ്റുകൾ മൊത്തമായി വാങ്ങിയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ പത്തിനാണ് നോട്ടടിക്കുന്ന യന്ത്രം രാജീവ് വാങ്ങിയത്. രണ്ടാം പ്രതിയും യുവമോർച്ചാ പ്രവർത്തകനുമായ രാകേഷിന്റെ സഹോദരനുമാണ് രാജീവ്.
kodungallur fake note case fake currency distributed from thrissur says police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here