ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കലൂർ സ്റ്റേഡിയത്തിൽ

ജി.എസ്.ടി സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് കലൂര്‍ ഇൻറര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എൽ.എ, മേയര്‍ സൗമിനി ജയിന്, സെന്‍ട്രല്‍ ടാക്സ് ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വര റാവു, നികുതി വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം എന്നിവര്‍ സംസാരിക്കും.
ജില്ലയിലെ എം.എല്‍.എമാര്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ടി. നസിറുദ്ദീന്‍, വി.എ. യൂസഫ്, വാണിജ്യനികുതി കമീഷണര്‍ ഡോ. രാജന് എന്‍. ഖോബ്രഗഡെ എന്നിവര്‍ പങ്കെടുക്കും.
GST state level inauguration today kaloor stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here