ജി എസ് ടി കേരളത്തിന് ഗുണം ചെയ്യുമെന്ന് തോമസ് ഐസക്

ചരക്ക് സേവന നികുതി ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇരുപത് ശതമാനത്തോളം നികുതി വരുമാനം വർധിക്കും. ഇപ്പോൾ ചെലവ് 15% വർധിക്കുമ്പോൾ 10% മാത്രമാണ് നികുതി വരുമാനം വർധിക്കുന്നത്. ഈ നികുതി ചോർച്ച തടയാൻ ചരക്ക് സേവന നികുതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ നാല് വർഷത്തിനുള്ളിൽ കമ്മി ഇല്ലാതാകുമെന്നും പ്രതീക്ഷിക്കാം.
ഉപഭോഗ സംസ്ഥാനമായതിനാൽ ഉപഭോഗം നടക്കുന്ന സ്ഥലത്താണ് നികുതി വരിക. അതിനാൽ നികുതി വരുമാനം ഗണ്യമായി വർധിക്കും. ചരക്ക് സേവന നികുതി നടപ്പാക്കുമ്പോൾ കേരളത്തിൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നത് പരഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
എൻഐസിയുടെ സഹകരണത്തോടെ ജിഎസ്ടി ബൈക്ക് എൻഡ് മൊഡ്യൂൾ സോഫ്റ്റ്‌വെയർ സൗജന്യമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ ജിഎസ്ടി കൺസൾട്ടന്റ് കൗൺസിൽ സെല്ലും ജില്ലാടിസ്ഥാനത്തിൽ കൂട്ടായ്മകളും നടത്തുമെന്ന് മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here