കായംകുളത്ത് റെയില്‍പാളത്തില്‍ സിഗ്നല്‍പ്പെട്ടി; അന്വേഷണം തുടങ്ങി

കായംകുളത്ത് റെയില്‍വേ പാളത്തില്‍ സിഗ്നല്‍പ്പെട്ടി വച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. എണ്‍പത് കിലോയോളം ഭാരമുള്ള സിഗ്നല്‍പ്പെട്ടിയാണ് പാളത്തില്‍ വച്ചത്. ചെന്നൈ എക്സ്പ്രസ് കടന്നുപോയ പാളത്തിലാണ് സിഗ്നല്‍പ്പെട്ടി വച്ചിരുന്നത്. വന്‍ ശബ്ദത്തോടെ തീവണ്ടി തട്ടി പെട്ടി പൊട്ടിച്ചിതറിയതോടെ ലോക്കോ പൈലറ്റ് വണ്ടി നിറുത്തുകയായിരുന്നു. റെയില്‍വേ സംരക്ഷണ സേന സംഘം ഇവിടെയെത്തി. പാളത്തിനരികിലെ സിഗ്നല്‍ ബോക്സാണ് ഇളക്കി വച്ചിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here