അറസ്റ്റ് ഇന്ന് തന്നെയുണ്ടാകും; ദിലീപ് രാവിലെ അഭിഭാഷകനെ കണ്ടു
നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായകമായ അറസ്റ്റ് ഇന്നുണ്ടാവും. നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി കൂടുതൽ പേരെ ഇന്ന് തന്നെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം. പൾസർ സുനി ഫോണിൽ മൂന്നു തവണയാണ് ദിലീപിന്റെ മാനേജരുമായി സംസാരിച്ചത്. അതേക്കുറിച്ചുള്ള ചോദ്യം ചെയ്യലിൽ അപ്പുണ്ണി നൽകിയ മൊഴി ദിലീപിനും നാദിർഷായ്ക്കും എതിരായിരുന്നു എന്നാണ് സൂചന. ഫോൺ തന്റെതായിരുന്നുവെങ്കിലും സുനിയുടെ കാളുകൾ എടുത്തു സംസാരിച്ചത് ദിലീപും നാദിർഷായും ആയിരുന്നു എന്ന് അപ്പുണ്ണി പറഞ്ഞതായാണ് വിവരം. ആലുവയിൽ ചോദ്യം ചെയ്യൽ നീണ്ടു പോയതിന്റെ കാരണവും ഇത് തന്നെയായിരുന്നു. അർധരാത്രി അറസ്റ്റ് രേഖപ്പെടുത്താൻ നീക്കമുണ്ടായെങ്കിലും ചില തെളിവുകൾ കൂടി ശേഖരിക്കാൻ പോലീസ് സമയം എടുക്കുകയായിരുന്നു.
അറസ്റ്റ് ഉണ്ടായേക്കുമെന്ന പോലീസ് വൃത്തങ്ങളുടെ സൂചനയെ തുടർന്ന് ദിലീപ് ഇന്ന് രാവിലെ എറണാകുളത്തെ മുതിർന്ന അഭിഭാഷകൻ എം കെ ദാമോദരനെ കണ്ടു. സർക്കാരുമായി അടുപ്പമുള്ള ഈ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകേണ്ട എന്ന ഉപദേശമാണ് നൽകിയത് എന്നും സൂചനയുണ്ട്.
കേസില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. ദിലീപ്, നാദിര്‍ഷ, കാവ്യയുടെ അമ്മ ശ്യാമള മാധവന്‍ എന്നിവരെയാണ് ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യുക.ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. അതേസമയം മാഡം എന്ന് സുനി വെളിപ്പെടുത്തിയത് കാവ്യയുടെ അമ്മയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here