ഫ്രീ വൈ-ഫൈ എവിടെ എന്ന് വെറുതെ തെരഞ്ഞ് സമയം കളയണ്ട, അതും ഇനി ഫേസ്ബുക്ക് പറഞ്ഞ് തരും !!

ഫ്രീ വൈഫൈ തേടി അലഞ്ഞ് നടക്കാറുണ്ടോ ? എങ്കിൽ ഇനി വിശ്രമിച്ചോളൂ. കാരണം ഫ്രീ വൈ-ഫൈ എവിടെയുണ്ടെന്ന് ഇനി ഫേസ്ബുക്ക് നിങ്ങൾക്കത് പറഞ്ഞു തരും. ഐഓഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ ഈ സംവിധാനം ലഭിക്കും. ‘ഫൈൻഡ് വൈഫൈ’ എന്നാണ് ഈ സംവിധാനത്തിന് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത്.
നിങ്ങൾക്കിത് ഐഓഎസിലും ആൻഡ്രോയിഡിലും ലഭിക്കും. കഴിഞ്ഞ വർഷം ചില രാജ്യങ്ങളിൽ ഇത് ആരംഭിച്ചിരുന്നു. യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഒരു പാട് ജനങ്ങൾക്ക് ഇത് ഉപകാരപ്പടും. പക്ഷെ ഇത് കൂടുതൽ ഉപയോഗപ്പെടുക നിങ്ങൾക്ക് ഡാറ്റ സൗകര്യം ഇല്ലാത്തപ്പോഴാണെന്ന് ഫേസ്ബുക്ക് എഞ്ചിനീയറിംഗ് ഡയറക്ടർ അലക്‌സ് ഹിമ്മെൽ ഫേസ്ബുക്കിൽ കുറിച്ചു.
‘ഫൈൻഡ് വൈഫൈ’ ഫേസ്ബുക്കിൽ കാണപ്പെടുക ബർഗറിന്റെ ഐക്കണിലായിരിക്കും. ഈ സൗകര്യം ലഭ്യമാവണമെങ്കിൽ നിങ്ങൾ എപ്പോഴും ലൊക്കേഷൻ സംവിധാനം ഓൺ ചെയ്തിടേണ്ടി വരും.
free wifi facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here