ചേർത്തലയിൽ കഞ്ചാവുമായി ബിടെക്ക് വിദ്യാർത്ഥി പിടിയിൽ

ബിടെക്ക് വിദ്യാർത്ഥിയെ കഞ്ചാവുമായി പോലീസ് പിടികൂടി. പൊൻകുന്നം എലിക്കുളം പാറത്തോട് വീട്ടിൽ മായൻകുമാർ (22) ആണ് പിടിയിലായത്. ചേർത്തലയിലെ സ്വകാര്യ കോളേജിലെ ബിടെക്ക് വിദ്യാർത്ഥിയാണ് മായൻ.
കഴിഞ്ഞ ദിവസം കഞ്ചാവ് വലിച്ചെന്ന കേസിൽ ചേർത്തല പോലീസ് വിദ്യാർത്ഥിയെ പിടികൂടിയിരുന്നു. അന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഞ്ചാവ് വിൽപന സംഘവുമായി ഇയാൾക്ക് ബന്ധമുള്ളതായി തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ പൊൻകുന്നം പോലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. മായൻകുമാറിന്റെ ബൈക്കിൽ നിന്ന് 50 ഗ്രാം കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്.
chertala btech student arrested with ganja
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here