Advertisement

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

1 day ago
Google News 2 minutes Read

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.സത്യജിത് റേ പുരസ്കാരത്തിൻ ഛായാഗ്രഹകനായ എസ് കുമാറും ,സത്യജിത് സാഹിത്യ അവാർഡിന് എഴുത്തുകാരിയായ കെ പി സുധീരയും അർഹരായി.സത്യജിത് റേ ഹേമർ ഗോൾഡൻ ആർക് ഫിലിം അവാർഡിൽ മികച്ച ചിത്രമായി ചാട്ടൂളി തിരഞ്ഞെടുക്കപ്പെട്ടു.

Read Also: ഭൂരിഭാഗം ചിത്രങ്ങൾക്കും തീയറ്റർ വരുമാനം മാത്രം; സിനിമയുടെ നഷ്ട കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണവുമായി നിർമാതാക്കൾ

മികച്ച നടനായി ജാഫർ ഇടുക്കി(ചാട്ടുളി) മികച്ച നടി രോഷ്നി മധു( ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലൻസിയർ (ആഴം )മികച്ച സ്വഭാവ നടിയായി ലതാ ദാസും( ലാൻഡ് ഓഫ് സോളമൻ) അർഹരായി.

സിനിമയെ സംബന്ധിച്ച മികച്ച പുസ്തകമായി ‘നമസ്കാരം ദിനേശാണ് പി.ആർ.ഓ’ എന്ന പുസ്തകവും ( എ.എസ്.ദിനേശ്) അവാർഡ് നേടി.സൊസൈറ്റി ചെയർമാൻ ,സജിൻ ലാൽ, ജൂറി ചെയർമാൻ ബാലു കിരിയത്, വൈസ് ചെയർമാൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജൂറി അംഗം ഡോ. ശ്രീദേവി നാരായണൻ, ഫെസ്റ്റിവൽ സെക്രട്ടറി ബീന ബാബു,സലിൽ ജോസ്, പ്രിയങ്ക സതീഷ്, അശോക് കുമാർ, മനോജ് രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Story Highlights : Satyajit Ray Film Society’s Cinema and Literature Awards announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here