ഡോ. ജി.കമലമ്മ അന്തരിച്ചു

കവയത്രിയും വിവർത്തകയുമായ പേട്ട അക്ഷരവീഥി, ജയരംഗിൽ ഡോ. ജി.കമലമ്മ (82) നിര്യാതയായി. ഹിന്ദി-മലയാളം കവിതകളുടെ താരതമ്യപഠനത്തിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കമലമ്മ ഇരുഭാഷകളിലുമായി എട്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1990ൽ അധ്യാപകവൃത്തിയിൽ നിന്നു വിരമിച്ചശേഷം ശാസ്ത്രസാഹിത്യ പരിഷത്ത്, സാക്ഷരതാസമിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഹിന്ദിയിലും മലയാളത്തിലുമുള്ള ആനുകാലികങ്ങളിൽ നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. പാഞ്ചജന്യം, ബേഡാപാർകർനാഹെ, അഗ്നിമേംശാന്ത് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകവും, കാനായി കുഞ്ഞിരാമന്റെ കവിതകളും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. കേരള ഹിന്ദി സാഹിത്യ അക്കാദമി പുരസ്കാരം, എസ്.ബി.ടി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും കമലമ്മയെ തേടിയെത്തി. പരേതനായ എടമന നാരായണൻ പോറ്റിയുടെ ഭാര്യയാണ്. മക്കൾ: എൻ.കെ.ഗീത (റിട്ട. ഡി.ഇ, ബി.എസ്.എൻ.എൽ), എൻ.കെ.ഗംഗ (അധ്യാപിക), എൻ.കെ.ഗീരീഷ് (മാധ്യമ പ്രവര്‍ത്തകന്‍), മരുമക്കൾ: ബാലപ്രഭൻ നായർ, ആർ.ജയചന്ദ്രൻ, ബി.കവിത.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here