കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേരും; നിയമപരമല്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള സർവകലാശാലയിലും സിൻഡിക്കേറ്റ് യോഗം ചേരും. സെപ്റ്റംബർ 2ന് ആണ് യോഗം ചേരുക. രണ്ട് മാസം പൂർത്തായാകുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. രജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പനാണ് സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർക്കുന്നതിനായി നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഇത് അംഗീകരിച്ചിട്ടില്ല.
നിയമപരമല്ലാതെയാണ് സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർത്തിരിക്കുന്നതെന്നാണ് ഇടത് അംഗങ്ങൾ പറയുന്നത്. ഇവർ സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
Read Also: സാങ്കേതിക സർവകലാശാല സാമ്പത്തിക പ്രതിസന്ധി; സിൻഡിക്കേറ്റ് യോഗം ചൊവ്വാഴ്ച
ഭാരതാംബ വിവാദത്തിന് പിന്നാലെ രജിസ്ട്രാർ കെഎസ് അനിൽ കുമാറിനെ വിസി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സിൻഡിക്കേറ്റ് യോഗം ചേർന്ന് സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. എന്നാൽ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനത്തെ വിസി അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് മിനി കാപ്പന് വിസി രജിസ്ട്രാർ ചുമതല നൽകിയത്.
Story Highlights : Syndicate meeting to be held at Kerala University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here