യോഗം തുടരുന്നു; ദിലീപും കേരളവും ശ്വാസം പിടിച്ചു കാത്തിരിക്കുന്നു

യുവ നടി ഓടുന്ന വാഹനത്തിൽ പൊതു വീഥിയിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി പൊലീസ് ഉന്നതതല യോഗം തുടങ്ങി. ആലുവ പൊലീസ് ക്ളബ്ബിൽ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ െഎ.ജി ദിനേന്ദ്ര കശ്യപിെൻറ നേതൃത്വത്തിലാണ് യോഗം ഇപ്പോൾ പുരോഗമിക്കുന്നത്. അന്വേഷണ പുരോഗതിയും ഇത് വരെയുള്ള തെളിവുകളും യോഗത്തിൽ ചർച്ച ചെയ്യും. റൂറൽ എസ്.പി എ.വി ജോർജ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിനെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉൾപ്പെടെ കേസിൽ നിർണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here