Advertisement

ഇത് ചൈനയുടെ വന നഗരം

July 5, 2017
1 minute Read
liszhou forest city

ഇത് വനനഗരം; സിമന്റ് കെട്ടിടങ്ങള്‍ക്ക് മേലേക്ക് പച്ചപ്പിനെ ആവാഹിക്കുന്ന ഈ ഉദ്യമം ചൈനയിലാണ്. ചൈനയിലെ ലിയോക്ച്ചോയിലാണ് ലോകത്തിലെ  തന്നെ ആദ്യ വന നഗരം യാഥാര്‍ത്ഥ്യമാകുന്നത്. തെക്കന്‍ ചൈനയിലെ ഗ്വാങ്ഷി പ്രവിശ്യയിലാണ് വന നഗരം ഒരുങ്ങുന്നത്. ലിയോക്ചോ ഫോറസ്റ്റ് സിറ്റി എന്നാണ് വന നഗരത്തിന്റെ പേര്. ഇറ്റാലിയന്‍ ഗ്രൂപ്പായ സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റാണ് ഇതിന് പിന്നില്‍. സിമന്റ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ പടര്‍ന്ന് പന്തലിക്കുന്ന പച്ചപ്പ് പ്രകൃതി മലിനീകരണത്തേയും, ശബ്ദ മലിനീകരണത്തേയും ഒരുപോലെ ചെറുക്കും.

ഇറ്റലിയിലെ തൂക്കുവനം നിര്‍മ്മിച്ച ഗ്രൂപ്പ് തന്നെയാണ് ചൈനയിലും വന നഗരം ഒരുക്കുന്നത്. പണിപൂര്‍ത്തിയാകുന്നതോടെ മുപ്പതിനായിരം പേര്‍ക്ക് ഈ ഗ്രാമത്തില്‍ ജീവിക്കാനാകും. ഓഫീസ്, വീട്, ഹോസ്റ്റലുകള്‍, ആശുപത്രികള്‍ എന്നിവയാണ് വന നഗരത്തില്‍ ഉണ്ടാകുക.

വീടുകളിലും ഓഫീസുകളിലും ജിയോ തെര്‍മല്‍ എനര്‍ജ‍ിയാണ് പ്രയോജനപ്പെടുത്തുക. സൗരോര്‍ജ്ജ പാനലുകളും പ്രയോജനപ്പെടുത്തും. നാല്‍പതിനായിരം വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. നൂറോളം വ്യത്യസ്ത ഇനത്തില്‍പ്പെട്ട ചെടികളാണിവ. വൈകിയെങ്കിലും പ്രകൃതിയെ തിരിച്ച് പിടിയ്ക്കാന്‍ നടത്തുന്ന ഈ ഒറ്റപ്പെട്ട പ്രയത്നം ആരും കാണാതെ  പോകരുത്. സിമന്റ് കൂനകള്‍ക്ക് മുകളില്‍ പടരുന്ന ഈ പച്ചപ്പ് പ്രകൃതിയിലേക്ക് മടങ്ങുന്ന ഒരു തലമുറയ്ക്ക് മുകളില്‍ വിരിയുന്ന തണലാകണമെങ്കില്‍ ഈ രീതി ലോകം മുഴുവന്‍ അനുകരിക്കേണ്ടതുണ്ട്. പച്ചപ്പിന്റെ ഈ പുതപ്പിനടിയില്‍ നമുക്ക് ഒന്നും നഷ്ടമാകുന്നില്ല, പ്രകൃതിയും സമൂഹവും നാടും ഒന്നും ഒരു വിട്ടുവീഴ്ചയും നടത്താതെ പച്ചപ്പിന്റെ മേലാപ്പ് ലോകം എടുത്തണിയുന്ന ഈ കാലം വിദൂരമല്ലെന്ന് പ്രത്യാശിക്കാം.

എന്നാല്‍ ഈ ചിത്രം കാണുന്ന എറണാകുളം ജില്ലയിലെ ചിലരെങ്കിലും ഇത്തരം നഗരത്തിന്റെ ഒറ്റപ്പെട്ട മിനിയേച്ചര്‍ കണ്ടിട്ടുണ്ടാകും. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഉടമസ്ഥതയിലുള്ള വീഗാ ലാന്റ് ഡെവലപ്പേഴ്സ് കൊച്ചിയില്‍ പണി കഴിച്ചിരിക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൂര്‍ണ്ണമായും ഈ മാതൃകയിലുള്ളതാണ്. പ്രകൃതിയിലേക്കുള്ള മടക്കത്തിന്റെ ഒരു ചെറിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ കെട്ടിടങ്ങള്‍.

liszhou forest city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top