കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ഇന്നസെന്റിന്റെ പത്രസമ്മേളനത്തെ കുറിച്ച് വിമണ്‍ കളക്റ്റീവ്

വിമെൻ ഇൻ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നുവെന്ന് വിമണ്‍ കളക്റ്റീവ് ഇന്‍ സിനിമ പ്രവര്‍ത്തകര്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ പ്രവര്‍ത്തകരുടെ പ്രതികരണം. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടിൽ ഇന്നസെന്റ് നടത്തിയ പ്രസ്താവനയോട് തീർത്തും വിയോജിക്കുന്നുവെന്നും പോസ്റ്റിലുണ്ട്. നിലവിലുള്ള സാമൂഹ്യ ബന്ധങ്ങൾ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമ.സർക്കാർ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവർ ജാഗ്രയുള്ളവരാകണമെന്നും ഫെയ്സ് ബുക്ക് പോസ്റ്റലൂടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞ് നിറുത്തുന്നു
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here