ആണവായുധ നിരോധന പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

ആഗോള തലത്തിൽ ആണവായുധ നിരോധന ഉടമ്പടി കൊണ്ടുവരാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു. ഇരുപത് വർഷത്തെ ചർച്ചയ്‌ക്കൊടുവിലാണ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ആണവായുധങ്ങൾക്ക് പൂർണ്ണ നിരോധനം കൊണ്ടുവരുന്നതിനായുള്ള ഉടമ്പടിക്കായി ഐക്യരാഷ്ട്രസഭ തീരുമാനിച്ചിരിക്കുന്നത്.
122 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഇന്ത്യ അടക്കം എട്ട് ആണവ രാജ്യങ്ങൾ ചർച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുത്തില്ല. നെതർലാൻഡ്‌സ് ഉടമ്പടിക്ക് എതിരായി വോട്ട് ചെയ്തപ്പോൾ സിംഗപ്പൂർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അമേരിക്ക, ചൈന, പാകിസ്ഥാൻ, റഷ്യ, ഫ്രാൻസ് ഉത്തര കൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ചർച്ചയിൽ പങ്കെടുക്കാതിരുന്നത്.
UN assembly adopts treaty nuclear ban
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here