ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോഞ്ചിന് വരാത്തതിന്റെ കാരണം വ്യക്തമാക്കി വിനീത്

dhyan

കഴിഞ്ഞ ദിവസമാണ് ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നുവെന്ന പ്രഖ്യാപനം ഉണ്ടായത്. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പം ധ്യാനും തട്ടത്തിന്‍ മറയത്ത് ക്രൂ വും ചടങ്ങില്‍ പങ്കെടുത്തു.എന്നാല്‍ വിനീതിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. അപ്പോഴാണ് കാരണം വ്യക്തമാക്കി വിനീത് പോസ്റ്റ് ഇട്ടത്. ഞാനിവിടെ ചെന്നൈയില്‍ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന തിരക്കിലാണെന്നാണ് പോസ്റ്റില്‍ വിനീത് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് വിനീതിന്റെ ആണ്‍കുഞ്ഞ് പിറന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top