അൻവർ ജിറ്റോ എന്ന ഹാക്കർ ഭീകരൻ; പരക്കുന്ന വാർത്തകളിലെ സത്യമെന്ത് ?

സോഷ്യൽ മീഡിയ കുറച്ച് നാളുകളായി ഭീതിയോടെ തിരയുന്ന പേരാണ് അൻവർ ജിറ്റോ. അൻവർ ജിറ്റോയെ നോക്കരുത്, കാണരുത്, മിണ്ടരുത്. ജിറ്റോ അയക്കുന്ന റിക്വെസ്റ്റ് ആക്‌സപ്റ്റ് ചെയ്യരുത്. എന്തൊക്കെ പുകിലാണ്.
ആരാണ് അൻവർ ജിറ്റോ ?
ഒരു ഹാക്കർ ആണെന്നാണ് ഫേസ്ബുക്ക് സുഹൃത്തുക്കൾ പറയുന്നത്. അങ്ങനെയൊരു അക്കൗണ്ടിൽനിന്നുള്ള മെസ്സേജ് റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്താൽ നമ്മുടെ മുഴുവൻ വിവരങ്ങളും ജിറ്റോ എടുത്തുകൊണ്ട് പോകുമത്രേ…
അൻവർ ജിറ്റോ മാത്രമല്ല, ഇപ്പോൾ ഒരു ജയദേവ് കെ സ്മിത്തും ഇറങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ടും ഹാക്കറുടേതാണെന്ന സന്ദേശങ്ങളും പ്രചരിക്കുന്നു. ഇതൊന്നുമല്ലാതെ നിരവധി പേരുകളിലാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.
എന്നാൽ ഇതിലെ സത്യമെന്താണെന്ന് ഈ വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കണ്ടേ…
ഇന്നും ഇന്നലെയുമൊന്നുമല്ല, ഇത്തരം മെസ്സേജുകൾ പ്രചരിക്കുന്നതിന്
ഫേസ്ബുക്കോളം കാലപ്പഴക്കമുണ്ട്.
ഒരു അപരിചത അക്കൗണ്ടിൽനിന്നുള്ള റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്താൽ ഒന്നും സംഭവിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇതുവരെ അത്തരമൊരു ഹാക്കിംഗ് ഫേസ്ബുക്ക് വിദഗ്ധർ കണ്ടെത്തിയിട്ടുമില്ല. പകരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here