ട്രാൻസ്ജെന്റർ പ്രവർത്തക ഇനി ലോക് അദാലത്തിലെ ന്യായാധിപ

ഇന്നലെ വരെ തെരുവിൽ ഭീക്ഷാടക, ഇന്ന് ലോക് അദാലത്ത് ബെഞ്ചിലെ ന്യായാധിപ. ജോയിത മണ്ഡൽ എന്ന ട്രാൻസ്ജെന്ററാണ് ആർക്കും മാതൃകയാകാവുന്ന തരത്തിൽ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നത്.
ഇന്നലെ വരെ ലൈംഗിക ന്യൂനപക്ഷമായതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയും ഭിക്ഷാടനം തൊഴിലായി സ്വീകരിക്കേണ്ടി വരികയും ചെയ്തിരുന്നെങ്കിൽ ഇനി മുതൽ തന്നെപ്പോലെ കഷ്ടപ്പെടുന്നവരുടെ ശബ്ദമാകും ജോയിത.
ദേശീയ ലോക് അദാലത്ത് ബെഞ്ചിലെ ന്യായാധിപയുടെ പദവിയിലേക്കാണ് ജോയിത എന്ന ട്രാൻസ്ജെന്റർ പ്രവർത്തക തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് ജോയിതയുടെ ജീവിതം മാറുന്ന നിയമനം ഉണ്ടായത്. ഇതാദ്യമായാണ് ഇന്ത്യയിൽ ട്രാൻജന്റർ വിഭാഗത്തിൽനിന്ന് ഒരാൾ അദാലത്തിൽ വിധി നിർണ്ണയിക്കുന്ന പദവിയിലെത്തുന്നത്.
ഒരുകാലത്ത് തെരുവിൽ ഭിക്ഷയെടുക്കേണ്ടി വന്നിരുന്നു ജോയിതയ്ക്ക്. ട്രാൻസ്ജെന്റർ ആയതിന്റെ പേരിൽ ഹോസ്റ്റലുകളിൽനിന്ന് പോലും പുറത്താക്കപ്പെട്ടു. രാത്രികളിൽ കഴിച്ച് കൂട്ടിയിരുന്നത് തെരുവുകളിലായിരുന്നു. പിന്നീട് ഇത്തരക്കാർക്ക് വേണ്ടി പ്രവർത്തിക്കുവാൻ അവർ തീരുമാനിക്കുകയായിരുന്നു. ആ നിശ്ചയദാർഢ്യം ജോയിതയെ അധികാരത്തിലെത്തിച്ചു. അവരുൾപ്പെട്ട സമൂഹത്തിന്റെ ശബ്ദമാകാൻ…
ടാൻസ്ജെന്റർ വിഭാഗത്തിനോടുള്ള അവഗണനകൾക്കും വേർതിരിവുകൾക്കും എതിരെയുള്ള ശക്തമായ സന്ദേശമാണ് തനിക്ക് ലഭിച്ച പദവിയെന്ന് ജോയിത പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here