മലയാളി നേഴ്‌സ് ദുബെയിൽ മരിച്ചനിലയിൽ

ദുബെയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് മുണ്ടുകോട്ടാൽ കോട്ടപ്പുഴക്കൽ തോമസിന്റെ മകൾ ശാന്തി തോമസിനെ(30)യാണ് ദുബൈ കരാമയിലെ ഫഌറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ആന്റണിയ്‌ക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഏക മകൾ ആൻ മരിയ നാട്ടിൽ ബന്ധുക്കൾക്കൊപ്പമാണ് താമസം. ശനിയാഴ്ച രാവിലെയും മകളുമായി ഫോണിൽ ശാന്തി സംസാരിച്ചതായി പിതാവ് രാജു പറഞ്ഞു.
ഭർത്താവാണ് മരണ വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഭർത്താവ് നിരന്തരമായി ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടെന്ന് മകൾ പറഞ്ഞിരുന്നതായി പിതാവ് രാജു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here