Advertisement

അനുമതി നിഷേധിച്ചു; പാകിസ്താൻ സൂപ്പർ ലീഗ് യുഎഇയിലും നടക്കില്ല

2 days ago
Google News 2 minutes Read

പാകിസ്താൻ സൂപ്പർ ലീഗ് യുഎഇയിലും നടക്കില്ല. അനുമതി നിഷേധിച്ച് യുഎഇ. ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ നിന്ന് ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകൾ കാരണം, പി‌എസ്‌എൽ നടത്താനുള്ള പി‌സി‌ബിയുടെ അഭ്യർത്ഥന എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് തള്ളുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

2021-ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിനും 2014, 2020, 2021 വർഷങ്ങളിലെ ഐപിഎല്ലിനും ആതിഥേയത്വം വഹിച്ച ഇസിബിക്ക് ബസിസിഐയുമായി ശക്തമായ ബന്ധമാണുള്ളത്. 2025-ൽ ചാമ്പ്യൻസ് ട്രോഫിയുടെ ഇന്ത്യ മത്സരങ്ങൾക്കും ഇസിബിയാണ് ആതിഥേയത്വം വഹിച്ചിരുന്നത്. ഈ ഘട്ടത്തിൽ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയാകാൻ യുഎഇ തയ്യാറായേക്കില്ലെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സം​ഘർഷം വർധിച്ചതോടെ പിഎസ്എല്ലിൽ പങ്കെടുക്കുന്ന വിദേശതാരങ്ങൾ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. നേരത്തേ റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പിസിബി വേദി മാറ്റാൻ തീരുമാനിച്ചിരുന്നത്. യുഎഇ അനുമതി നിഷേധിച്ചതോടെ പിസഎൽ നീട്ടിവെക്കുകയായിരുനന്നു.

Story Highlights : UAE Reject PCB’s Request Of Hosting PSL 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here