ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ ഉപപ്രധാനമന്ത്രി

യെമനില്‍ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ ഉപപ്രധാനമന്ത്രി. ഇന്ത്യ സന്ദർശിക്കുന്ന യെമൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുല്‍മാലിക് അല്‍ മെഖലാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യെമനീസ് ഉപപ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉഴുന്നാലിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം ഉഴുന്നാലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അബ്ദുല്‍മാലിക് അല്‍ മെഖലാഫി ഉറപ്പ് നല്‍കിയിട്ടുണ്ട്. 2016 മാർച്ച് 4നാണ് ഭീകരർ ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്.
Father Tom Uzhunnalil still alive, says Yemen Deputy PM
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here