സംഭവം നടന്ന ദിവസം ദിലീപ് മുകേഷിനെ വിളിച്ചത് അമ്പത് തവണ!

mukesh

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസവും അതിന്റെ പിറ്റേന്നും ദിലീപ് മുകേഷിനെ വിളിച്ചത് അമ്പത് തവണയെന്ന് സൂചന. ഇരുവരും തമ്മിലുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ തേടാനുള്ള ശ്രമത്തിലാണ് പോലീസ്. ഈ കോളുകളുടെ സമയ ദൈര്‍ഘ്യം, എന്താണ് ചര്‍ച്ച ചെയ്തത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

കസ്റ്റഡിയില്‍ ദിലീപിനെ ലഭിക്കുന്നതോടെ ഇക്കാര്യങ്ങള്‍ പോലീസ് ചോദിച്ചറിയും എന്നാണ് സൂചന. ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുകേഷിനെ പോലീസ് വിളിച്ച് വരുത്താന്‍ സാധ്യതയുണ്ട്.  ഒരു കൊല്ലം മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. അമിത വേഗതയില്‍ വണ്ടിയോടിക്കുന്നത് പതിവായതോടെയാണ് ഇയാളെ പറഞ്ഞ് വിട്ടതെന്ന് മുകേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

dileep, mukesh, pulsor suni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top