Advertisement

ദിലീപിന്റെ ഗുണ്ടകളെ പേടിച്ച് ലാന്റ് ഫോണ്‍ മാറ്റി വച്ചിട്ടുണ്ട്: തുളസീദാസ്

July 12, 2017
Google News 1 minute Read
thulasidas

അറസ്റ്റിലായതോടെ ദിലീപിനെതിരെയുള്ള പരാതികളും, കഥകളുമായി, വെളിപ്പെടുത്തലുകളുമായി മലയാള ചലച്ചിത്ര ലോകത്തെ തന്നെ പലരും രംഗത്ത് വരികയാണ്. പഴയകാല സംവിധായകന്‍ തുളസീദാസും ഇപ്പോള്‍ ഇത്തരം വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ദിലീപിനെ വച്ച് മായപ്പൊന്മാന്‍, ദോസ്ത് തുടങ്ങിയ ചിത്രം ചെയ്ത സംവിധായകനാണ് തുളസീദാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചതിയിലൂടെ തന്നെ സിനിമാ ലോകത്ത് ഒറ്റപ്പെടുത്താന്‍ ദിലീപ് ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ തുളസീ ദാസ് തുറന്ന് പറഞ്ഞിരിക്കുന്നത്.

ഒരു സിനിമയുമായി ബന്ധപ്പെട്ട് മൊത്തം പ്രതിഫലം ഒരു പ്രൊഡ്യൂസറില്‍ നിന്നും വാങ്ങി കൊടുത്തിട്ടും അവസാന നിമിഷം ആ പ്രൊഡ്യൂസറെ തന്നില്‍ നിന്ന് ദിലീപ് തട്ടി മാറ്റുകയായിരുന്നുവെന്നാണ് തുളസീദാസിന്റെ വെളിപ്പെടുത്തല്‍.താന്‍ പരിചയപ്പെടുത്തിയ ബന്ധമാണ് ദിലീപിന് ആ പ്രൊഡ്യൂസറുമായി ഉണ്ടായിരുന്നത്. തന്റെ കഥ തട്ടിമാറ്റി ദിലീപ് തനിക്കിഷ്ടമുളള സംവിധായകനെയും ആ നിര്‍മ്മാതാവിനെയും വെച്ച് പടം ചെയ്യിച്ചു. ഷൂട്ടിംഗ് തുടങ്ങാന്‍ സമയത്തായിരുന്നു ദിലീപിന്റെ അപ്രതീക്ഷിത നീക്കം. മാക്ട ഫെഡറേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. അന്ന് മാക്ട പ്രസിഡന്റായ വിനയനും ഒപ്പം നിന്നു. എന്നാല്‍ പല സംവിധായകര്‍ക്കും പല പ്രൊഡ്യൂസേഴ്‌സിനും ഡെയ്റ്റ് കൊടുക്കാമെന്ന് വാക്ക് കൊടുത്ത ശേഷം ഒന്നടങ്കം മാക്ട ഫെഡറേഷനില്‍ നിന്ന് രാജി വെപ്പിച്ച് എനിക്കും വിനയനും നേരെ വലിയൊരു ശത്രുത ഉണ്ടാക്കി വയ്ക്കുകയാണ് ദിലീപ് അന്ന് ചെയ്തത്.

പിന്നീട് ഞങ്ങള്‍ രണ്ട് പേരും സിനിമ ചെയ്യാതിരിക്കാനായി ദിലീപ് ശ്രമിച്ചു. തന്നെ മൂന്ന് വര്‍ഷം സിനിമ ചെയ്യാത്ത അവസ്ഥയിലാക്കി. ദിലീപിനെ പേടിച്ച് ഒരു ആര്‍ട്ടിസ്റ്റും ഡെയ്റ്റ് തരാതെയായി. പല നടി നടന്മാരും എന്നില്‍ നിന്നകന്നു നിന്നു.  എന്റെ വീട്ടില്‍ ഗുണ്ടകളെ വിട്ട്, ഫോണ്‍ ചെയ്യിച്ച്, കൊല്ലുമെന്ന് ഭീഷണി പെടുത്തി ഒടുക്കം എത്രയോ രാത്രികളില്‍ ഞങ്ങള്‍ ലാന്‍ഡ് ഫോണെടുത്ത് മാറ്റിയിട്ടുണ്ട്. രാജസേനന്‍ മാത്രമാണ് എനിക്ക് അനുകൂലമായി സംസാരിച്ചത്. എല്ലാവര്‍ക്കും ആവശ്യം ദിലീപിന്റെ ഡെയ്റ്റായിരുന്നുവെന്നും തുളസീദാസ് പറഞ്ഞു.

thulasidas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here