ദിലീപിന്റെ പണമിടപാടുകൾ; സിനിമാ സംഘടനകളും നിരീക്ഷണത്തിൽ

kochi actress attack case cinema association under observation

ഹവാല പണമൊഴുകിയെന്ന സംശയത്തെത്തുടർന്ന് ‘ട്വന്റി20’ സിനിമയുടെ നിർമാണം മുതലുള്ള ദിലീപിന്റെ പണമിടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. ഇത് ഉന്നതരിലേക്കും സിനിമാ സംഘടനകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

താരസംഘടനയടക്കം മൂന്നാലുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ എൻഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാണ്. ബോളിവുഡിൽ ഹവാലയിടപാടുകളും മറ്റും നടന്നതിന്റെ പകർപ്പാണ് മലയാളസിനിമാ രംഗത്തും എന്ന വിലയിരുത്തലിലാണ് ഇവർ.

ആദായനികുതി വകുപ്പ് പരിശോധനയെത്തുടർന്ന് താരസംഘടന പിഴയടയ്‌ക്കേണ്ടിവന്നതാണ് സംശയത്തിന് ബലം കൂട്ടുന്നത്. ക്രമക്കേടുകൾ മറയ്ക്കാനാണ് പലരും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുവരുന്നതെന്നാണ് ഏജൻസികളുടെ അനുമാനം. സംഘടനയുടെ നേതൃത്വത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളും വിശദമായി പരിശോധിക്കും.

 

kochi actress attack case cinema association under observation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top