മണികണ്ഠൻ പോലീസ് പിടിയിൽ

manikandan (1)

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മോഷണ പരമ്പരയുടെ മുഖ്യ സൂത്രധാരൻ മണികണ്ഠൻ പോലീസ് പിടിയിൽ. തലസ്ഥാനത്ത് മാത്രം അറുപതിലധികം കടകൾ കുത്തിതുറന്ന് ലക്ഷങ്ങൾ തട്ടിയ മണികണ്ഠനെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആര്യനാട് സ്വദേശിയാണ് ഇയാൾ.

നെയ്യാറ്റിൻകരയിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപത്തെ റോഡിലുണ്ടായിരുന്ന 10 കടകളിൽ ഒറ്റ ദിവസമാണ് മോഷണം നടന്നത്. ആദ്യ മോഷണത്തിൽ അന്വേഷണം എങ്ങുമെത്താതെ പോലീസ് കുഴയുമ്പോഴാണ് വീണ്ടും മോഷണ പരമ്പര അരങ്ങേറുന്നത്.

തുടർന്നാണ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മണികണ്ഠൻ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന കിട്ടിയതോടെ അന്വേഷണസംഘം നാഗർകോവിലിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top