ആരാണ് മാഡം ? വെളിപ്പെടുത്തലുമായി പോലീസ്

police about 'madam' involvement in Kochi actress attack case

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ നടനും കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുമായ ദിലീപിന് പുറമേ ഏറ്റവും കൂടുതൽ കേട്ട പേരാണ് മാഡത്തിന്റേത്.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നടിയെ ആക്രമിച്ച സമയത്ത് അക്രമണം മാഡത്തിന്റെ ക്വട്ടേഷനാണ് എന്നാണ് സുനി നടിയോട് പറഞ്ഞത്. ഒപ്പം അഡ്വ.ഫെനിയും കേസിൽ മാഡത്തിന് ബന്ധമുള്ളതായി പറഞ്ഞിരുന്നു. വക്കാലത്ത് ഏറ്റെടുക്കാൻ ഫീസ് സംബന്ധിച്ച ചർച്ചയിൽ മാഡത്തിനോട് ചോദിച്ചിട്ട് പറയാം എന്നാണ് സുനി ഫെനിയോട് പറഞ്ഞിരുന്നത്.

എന്നാൽ ആരാണ് മാഡം എന്നത് ജനങ്ങളെയും, പോലീസിനെയും ഒരേപോലെ കുഴക്കിയ ഒന്നാണ്. മാഡത്തെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങളാണ് ഇപ്പോൾ ചുരുളഴിഞ്ഞിരിക്കുന്നത്. മാഡം എന്നത് വെറും ഭാവനാ സൃഷ്ടി മാത്രമാണെന്ന് പോലീസ് വെളിപ്പെടുത്തി. അന്വേഷണത്തെ വഴി തെറ്റിക്കാനാണ് മാഡം എന്ന കഥാപാത്രത്തെ സുനി രൂപപ്പെടുത്തിയത്.

നടിയെ അക്രമിച്ച കേസിന്റെ ആദ്യകാലങ്ങളിൽ തന്നെ സംഭവവുമായി ഒരു സ്ത്രീക്ക് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചിരുന്നു. ഈ സ്ത്രീയായിരിക്കാം മാഡം എന്ന നിഗമനത്തിലായിരുന്നു ഇതുവരെ പോലീസും, ജനങ്ങളും. എന്നാൽ ഈ കുരുക്കാണ് ഇപ്പോൾ അഴിഞ്ഞിരിക്കുന്നത്.

അതേസമയം കേസിൽ ദിലീപിന്റെ ഭാര്യ കാവ്യയ്ക്കും, കാവ്യയുടെ അമ്മ ശ്യാമളയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കും. സംഭവത്തിൽ ഇന്ന് ഇരുവരുടേയും മോഴിയെടുക്കും.

 

police about ‘madam’ involvement in Kochi actress attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top