ഓൺലൈൻ പണമിടപാടുകളുടെ സേവന നിരക്ക് കുറച്ച് എസ്ബിഐ

SBI reduced online transaction charge

എസ്ബിഐയുടെ ഓൺലൈൻ പണമിടപാടുകളുടെ സേവനനിരക്ക് കുറച്ചു. ഇനി എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോൾ വളരെ കുറവ് പണം മാത്രമേ സേവന നിരക്കായി എസ്ബിഐ ഈടാക്കുകയുള്ളു. 75 ശതമാനം വരെയാണ് എസ്ബിഐ കുറച്ചിട്ടുള്ളത്.

നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക. ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽവരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകൾ ഈയിടെ എസ്ബിഐ ഒഴിവാക്കിയിരുന്നു.

 

SBI reduced online transaction charge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top