ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

dileep arrest raid dileep aluva house

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചയനയ്ക്ക് അറസ്റ്റിലായ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗൂഡാലോചന നടത്തിയ വിവിധയിടങ്ങളിലെ തെളിവെടുപ്പ് ഇന്നലെ തന്നെ പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ 11 മണിക്ക് മുന്‍പ് ദിലീപിനെ കോടതിയില്‍ ഹാജരാക്കും. അതേസമയം സുനില്‍കുമാറിന്റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.നടിയുടെ ദൃശ്യങ്ങളടങ്ങിയെ ഫോണ്‍ അഭിഭാഷകനെ ഏല്‍പിച്ചെന്നായിരുന്നു സുനില്‍കുമാറിന്റെ ആദ്യമൊഴി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top