കോടതി മുറ്റത്ത് സഹോദരന്‍ അനൂപിനെ ശകാരിച്ച് ദിലീപ്

dileep with brother

അങ്കമാലി കോടതിയില്‍ ദിലീപിനെ ഇന്നലെ പോലീസ് ഹാജരാക്കിയ സമയത്ത് കോടതി വളപ്പിലെത്തിയ സഹോദരന്‍ അനൂപിനെ ദിലീപ് ശകാരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടേയും അഭിഭാഷകരുടേയും മുന്നില്‍ വച്ചായിരുന്നു ശകാരം. ‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും’.എന്നാണ് ദിലീപ് പറഞ്ഞത്.

ഗൂഢാലോചന നടത്തിയത് ദിലീപല്ല, ദിലീപിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്, ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നുമാണ് കഴിഞ്ഞ ദിവസം അനൂപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇതിനായിരുന്നു ദിലീപിന്റെ ശകാരം.

dileep with brother

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top