പശു കള്ളക്കടത്ത് നടന്നാൽ പോലീസുകാരെ പിരിച്ചുവിടും : മുഖ്യമന്ത്രി

ജാർഖണ്ടിലെ ഏതെങ്കിലും പോലീസ് സ്‌റ്റേഷൻ പരിധിയൽ പശുക്കടത്ത് നടന്നാൽ ആ സ്റ്റേഷൻ ചുമതലയുള്ള ഓഫീസറെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി രഘുബർ ദാസിന്റെ മുന്നറിയിപ്പ്. പോലീസ് ഉദ്യേഗസ്ഥർക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

കൂടാതെ ജോലിയിൽ അശ്രദ്ധ കാണിക്കുന്നവരെയും പരാതിയുമായി വരുന്നവരോട് മോശമായി പെരുമാറുന്നവരെയും സർവീസിൽനിന്നു പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നല്കി.

 

duty officer will be terminated if cow smuggling  reported says Jharkhand chief minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top