ഡി സിനിമാസ് നില്‍ക്കുന്ന സ്ഥലത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മന്ത്രിയുടെ ഉത്തരവ്

VS SunilKumar

ദിലീപിന്റെ തിയറ്റര്‍ സമുച്ചയം ഡി സിനിമാസ് നില്‍ക്കുന്ന ഭൂമി സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.ജില്ലാ കളക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

ചാലക്കുടിയിലെ ഒരേക്കറോളം വരുന്ന ഭൂമിയിലാണ് തീയറ്റര്‍ സ്ഥിതി ചെയ്യുന്നത്. വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം കൈയ്യേറിയതെന്നാണ് ആരോപണം. ഈ സ്ഥലം പോക്കുവരവ് ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് ഭരണ സ്വാധീനം ഉപയോഗിച്ച് മരവിപ്പെച്ചന്ന് സൂചനയുണ്ട്.

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ചേര്‍ന്നാണ് തീയറ്റര്‍ നിര്‍മ്മിക്കാന്‍ ആലോചന നടന്നത്. തിയറ്ററിന്റെ പേര് ഡിഎം സിനിമാസ് എന്നായിരിക്കുമെന്ന് കലാഭവന്‍ മണി അടുപ്പമുള്ളവരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ദിലീപിന്റെ സ്വന്തം ഉടമസ്ഥതയിലാണ് തിയറ്റര്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലമാണ് 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

d cinemas, dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top