പശുവിനെ കൊന്നാൽ 14 വർഷം തടവ്; മനുഷ്യനെ കൊന്നാൽ രണ്ടു വർഷം തടവ് !!

14 years in jail if you kill cow, 2 if you kill people: Judge in BMW case

പശുവിന്റെ വില പോലും മനുഷ്യന് കൽപ്പിക്കുന്നില്ലെന്ന് ഡൽഹി കോടതി ജഡ്ജ്. പശുവിനെ കൊന്നാൽ വിവിധ സംസ്ഥാനങ്ങളിൽ അഞ്ചു വർഷം, ഏഴുവർഷം, 14 വർഷം എന്നിങ്ങനെയാണ് തടവെന്നും എന്നാൽ മനുഷ്യനെ കൊന്നവർക്ക് രണ്ടു വർഷം മാത്രമേ ശിക്ഷയുള്ളൂവെന്നും ഡൽഹി അഡീഷണൽ സെഷൻ ജഡ്ജി സഞ്ജീവ്കുമാർ പറഞ്ഞു. ഈ സ്ഥിതി മാറുന്നതിനും നിയമ ഭേദഗതി വരുത്തുന്നതിനും കേസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും അതിനായി വിധിയുടെ പകർപ്പ് പ്രധാനമന്ത്രിക്ക് അയക്കുമെന്നും കോടതി പറഞ്ഞു.

ബി.എം.ഡബ്ല്യു കാർ അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികനെ കൊലപ്പെടുത്തിയ കേസിൽ ഹരിയാനയിലെ വ്യവസായിയുടെ മകന് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ച ശേഷമാണ് ജഡ്ജിയുടെ പരാമർശം.

 

14 years in jail if you kill cow, 2 if you kill people: Judge in BMW case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top