റാസല്‍ഖൈമയില്‍ ആ രാജകുമാരന്‍ ഇനി ഒറ്റയ്ക്കല്ല, ബിഎംഡബ്യു കൂട്ടിനുണ്ട്
യുവതാരം ഷറഫുദ്ദീന്റെ മുഖം കാണുമ്പോള്‍ തന്നെ രണ്ട് കാര്യങ്ങളാണ് ഓര്‍മ്മ വരിക. ഒന്ന് ഗിരിരാജന്‍ കോഴി എന്നുള്ള പേരും, രണ്ട് രാസല്‍ ഖൈമയിലെ ആ വലിയ വീട്ടില്‍ ആ രാജകുമാരന്‍ ഒറ്റയ്ക്കായിരുന്നു എന്ന ഡയലോഗും. നീ പോടെര്‍ക്കാ എന്നും പറഞ്ഞ് ഈ താരം കയറിയിരുന്നത് മലയാളികളുടെ മനസിലേക്ക് കൂടിയാണ്. എന്നാല്‍ ഇനി ഷറഫുദ്ദീന് റാസല്‍ ഖൈമയിലേക്ക് ബിഎംഡബ്യുയില്‍ പറക്കാം.
ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാനാണ് ത്രീ സീരീസിന്റെ ഗ്രാന്‍ഡ് ടുറിസ്‌മോ എഡിഷനാണ് ഷറഫുദീന്‍ സ്വന്തമാക്കിയത്. ഡീസല്‍ മോഡലിന് വില 42.50 മുതല്‍ 45.80 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 46.70 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.
sharafudheen, BMW
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here