‘ഓൾക്കാണ് സംശയം ആദ്യം തോന്നിയത്’; ചിരി പടർത്തി വിനയ് ഫോർട്ട്; ‘സംശയം’ ടീസർ

വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ‘സംശയ’ത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. പുതുമുഖ സംവിധായകനായ രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. ‘ആട്ടം’ സിനിമയ്ക്കു ശേഷം വിനയ് ഫോർട്ട് നായകനായെത്തുന്ന ചിത്രമാണ് ‘സംശയം’.
1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ‘സംശയം’ നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണവും ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനവും നിർവഹിച്ച ‘സംശയ’ത്തിന്റെ എഡിറ്റർ ലിജോ പോൾ ആണ്.
ആർട്ട് ഡയറക്ടർ- ദിലീപ്നാഥ്, കോ-റൈറ്റർ – സനു മജീദ്, സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് – ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷബീർ പി.എം., പ്രോമോ സോംഗ് – അനിൽ ജോൺസൺ, ഗാനരചന – വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, മേക്കപ്പ് – ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം – സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് – വീണ സുരേന്ദ്രൻ, കാസ്റ്റിങ് ഡയറക്ടർ – അബു വയംകുളം, ചീഫ് അസോസിയേറ്റ് – കിരൺ റാഫേൽ, VFX – പിക്ടോറിയൽ, പി.ആർ. – പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ – അഭിലാഷ് കെ. ചാക്കോ, സ്റ്റിൽസ് – അജി മസ്കോറ്റ്, പബ്ലിസിറ്റി ഡിസൈൻ – ആന്റണി സ്റ്റീഫൻ.
Story Highlights : Teaser of Vinay Fort, Sharafudheen, Lijomol Samshayam Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here