വിസി മോഹനൻ കുന്നുമ്മലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഇന്ന് കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച്

കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെതിരെ സമരം കടുപ്പിക്കാൻ എസ്എഫ്ഐ. വൈസ് ചാൻസിലറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്ന സമരപരമ്പരയുടെ തുടർച്ചയാണ് ഇന്നത്തെ മാർച്ച്. സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിനേതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഇന്നലെ വിസി മോഹനൻ കുന്നുമ്മൽ പ്രതികരിച്ചത്. സംഘർഷ സാധ്യത പരിഗണിച്ച് പൊലീസ് കനത്ത സുരക്ഷ ആകും ഒരുക്കുക.
അതേസമയം പരാതി പറഞ്ഞിട്ടും കേരള സർവകലാശാല വിഷയത്തിൽ ഗവർണറുടെ ഇടപെടൽ ഉണ്ടായില്ല. ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളുടെ വിധി തിരിച്ചടിയായ സാഹചര്യത്തിൽ ഉടൻ ഇടപെടൽ ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ.
ഹൈക്കോടതി വിധി വന്നതോടെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വിസിയെ നിർദ്ദേശിക്കാൻ സർക്കാർ നടപടി തുടങ്ങും. താൽക്കാലിക വിസി സ്ഥാനത്തേക്ക് നിയമിക്കേണ്ടവരുടെ പാനൽ തയാറാക്കും. പട്ടിക തയ്യാറാക്കി രണ്ടുദിവസത്തിനകം ചാൻസിലർക്ക് കൈമാറാനാണ് ആലോചന. അപ്പീൽ തള്ളിയ ഹൈക്കോടതി വിധിയിൽ സ്വീകരിക്കേണ്ട അനന്തര നടപടികൾ സംബന്ധിച്ച് രാജഭവൻ ഇന്ന് തീരുമാനമെടുക്കും. നിയമ വിദഗ്ധരുമായി ചർച്ചചെയ്ത് ആയിരിക്കും ഗവർണർ തീരുമാനമെടുക്കുക.
Story Highlights : SFI Strong protest march against the VC Mohanan Kunnummal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here