കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; കണ്ണൂരിൽ SFI നേതാവിന് കുത്തേറ്റു

കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവിനാണ് കാലിന് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. കണ്ണൂർ എസ് എൻ ജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണം. വൈഷ്ണവിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വൈഷ്ണവ്.
സംഭവത്തിൽ പൊലീസ് അന്വേഷമം ആരംഭിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാർഥിനിയോടെ മോശമായി പെരുമാറിയിരുന്നു. ഇത് വൈഷ്ണവ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം അവിടെ നിന്ന് മടങ്ങിയിരുന്നു. പിന്നാലെ ബൈക്കിൽ കൂടുതൽ പേർ എത്തി വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കത്തി ഉപയോഗിച്ച് കാലിന് കുത്തേറ്റത്.
Read Also: രാജസ്ഥാനിൽ കനത്ത മഴ; 2 മരണം
കത്തിയുടെ ഒരു ഭാഗം കാലിനുള്ളിലേക്ക് തുളച്ചു കയറിയിട്ടുണ്ട്. ഇത് പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമാണെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.
Story Highlights : SFI leader attacked in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here