Advertisement

ആർഎസ്എസിന്റെ നാവായി SFI മാറി, എം എസ് എഫുമായുള്ള മുന്നണി ബന്ധം ശക്തം: KSU

13 hours ago
Google News 1 minute Read
KSU president Aloshious Xavier slams SFI and Kerala government

എം എസ് എഫുമായുള്ള മുന്നണി ബന്ധം ശക്തമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ ട്വന്റിഫോറിനോട്. പ്രാദേശികമായുള്ള വിഷയങ്ങൾ ഉടൻ പരിഹരിക്കും. സംസ്ഥാന നേതൃത്വത്തെ വിഷയം അറിയിച്ചിട്ടുണ്ട്. എം എസ് എഫിന് വർഗീയ അജണ്ട ചാർത്താനുള്ള എസ് എഫ് ഐ അജണ്ട വിലപ്പോകില്ല. എസ് എഫ് ഐ നടത്തുന്നത് വർഗീയ പരാമർശം. ആർ എസ് എസിന്റെ നാവായി എസ് എഫ് ഐ മാറി. ക്യാമ്പസ്‌ തിരഞ്ഞെടുപ്പിലെ എസ് എഫ് ഐയുടെ തിരിച്ചടികൾ ചർച്ച ചെയ്യാതെ വർഗീയ പരാമർശങ്ങൾ നടത്തുന്നു എന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.

സ്വാർത്ഥ താത്പര്യത്തോടെയുള്ള എസ്.എഫ്.ഐ അജണ്ടകളെ ഏറ്റുപിടിക്കേണ്ട ബാധ്യത കെ.എസ്.യു പ്രവർത്തകർക്കില്ല.പ്രാദേശിക വിഷയങ്ങൾ ഉണ്ടായ ക്യാമ്പസുകളിൽ എം.എസ്.എഫിൻ്റെ പ്രാദേശിക കമ്മറ്റികൾ പ്രശ്ന പരാഹാരത്തിന് ആവശ്യമായ സഹകരണം നൽകിയിട്ടില്ല എന്ന വിവരം എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പരസ്പരം മത്സരിക്കുന്ന ക്യാമ്പസുകളിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വൈകാരിക പ്രതികരണം മാത്രമാണ് കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസിൻ്റെ ഭാഗത്തു നിന്നുണ്ടായത്. എം.എസ്.എഫിന് വർഗ്ഗീയ ചാപ്പ കുത്താനുള്ള എസ്.എഫ്.ഐ അജണ്ട വിലപ്പോവില്ല. ഇക്കാര്യത്തിലുള്ള കെ.എസ്.യു നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ സർവകലാശാല ‘ കോളേജ് യൂണിവേഴ്സിറ്റി ഇലക്ഷനുമായി ബന്ധപ്പെട്ട് എം.എസ്.എഫുമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർവ്വകലാശാലയുടെ ചുമതലയുള്ള സംസ്ഥാന ജന: സെക്രട്ടറി അർജ്ജുൻ കറ്റയാട്ടിനെ ചുമതലപ്പെടുത്തിയതായും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

Story Highlights : ksu against sfi on msf issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here