വീടിനുമുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടു; തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു

തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ സി പി ഒ ആയ മനു (38) വിനാണ് കുത്തേറ്റത്. വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. മനുവിന്റെ കൊച്ചുള്ളൂരിലെ വീടിന് മുന്നിൽ വെച്ചാണ് കുത്തേറ്റത്. മനുവിന്റെ നെഞ്ചിൽ രണ്ട് കുത്ത് ഏറ്റിട്ടുണ്ട് മുഖത്തും വെട്ടേറ്റ പാടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനു ജോലിയിൽ നിന്ന് അവധിയിലായിരുന്നു. കുത്തിയ ആളെ ഇതുവരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Policeman stabbed in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here