ജീവനക്കാരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; കാട്ടാക്കട ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം കാട്ടാക്കടയിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. കാട്ടാക്കട മമല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
ബന്ധുക്കൾ ആശുപത്രിയിൽ കിടപ്പുണ്ടെന്ന് പറഞ്ഞാണ് ഇയാൾ എത്തിയത്. പിന്നീട് ആശുപത്രിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് വീണ്ടുമെത്തി ബഹളം വയ്ക്കുകയായിരുന്നു. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് ഇയാൾ മോശം രീതിയിൽ സംസാരിച്ചു. പൊലീസ് സ്റ്റേഷനിലും ഇയാൾ ബഹളം വച്ചു.
Story Highlights : One arrested violent in Hospital Kattakada
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here