Advertisement

ഓൺലൈൻ ഗെയിമുകളുടെ നിരോധനം; ഇന്ത്യൻ ടീമിന്റെ ജേഴ്‌സി സ്പോൺസറായ ഡ്രീം 11നെ നഷ്ട്ടമാകും

3 hours ago
Google News 2 minutes Read
dream11

ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബില്ല് ഇരുസഭകളും പാസാക്കി നിയമമായതോടെ ഇന്ത്യൻ ടീമിന് തിരിച്ചടിയായി. ഇന്ത്യയുടെ ജേഴ്‌സി സ്പോൺസർ ചെയ്യുന്നവരിൽ ഉൾപ്പെട്ട ഡ്രീം 11 നെ ഇന്ത്യൻ ടീമിന് നഷ്ടപ്പെടും.

ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം വന്നതോടെ 2023 മുതൽ മൂന്ന് വർഷത്തേക്ക് ഇന്ത്യൻ ജേഴ്‌സിയുടെ പ്രധാന സ്പോൺസറായ ഡ്രീം 11 നും വിലക്ക് നേരിടേണ്ടി വരും. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ ഫാന്റസി സ്പോർട്സ്, ചൂതാട്ട വെബ്സൈറ്റുകളുമായുള്ള വരും സഹകരണത്തെ കുറിച്ച് BCCI ഔദ്യോഗികമായി പ്രതികരിച്ചട്ടില്ല.

അതേസമയം, സർക്കാർ തീരുമാനം BCCI അംഗീകരിക്കുമെന്നാണ് ദേശീയ ഗവേണിങ് ബോഡി സെക്രട്ടറി ദേവജിങ് സൈക്യ പറഞ്ഞു വയ്ക്കുന്നത്. നിരോധനം ഏർപ്പെടുത്തിയതോടെ കഴിഞ്ഞ ദിവസം പണം ഉപയോഗിച്ചുള്ള മത്സരങ്ങൾ നിർത്തിവച്ചതായി ഡ്രീം 11 തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചിരുന്നു.

Story Highlights : Dream11 ban: Team India faces threat of losing another jersey sponsor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here